മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാറായ ഓങ്കോ ഇംപാക്ട് – 2026 വിജയകരമായി സമാപിച്ചു. അർബുദ പരിചരണ മേഖലയിലെ ഏറ്റവും പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങൾ വിലയിരുത്തുന്നതിനും ക്ലിനിക്കൽ അനുഭവസമ്പത്ത് പങ്കുവയ്ക്കുന്നതിനും ഈ ദേശീയ സമ്മേളനം വേദിയായി.
കാർ- ടി-സെൽ തെറാപ്പി, റോബോട്ടിക് സർജിക്കൽ ഓങ്കോളജി, തെറാനോസ്റ്റിക്സ്, റേഡിയേഷൻ ഓങ്കോളജി, ബ്രെസ്റ്റ് സർജറി, പ്രോസ്റ്റേറ്റ് കാൻസറിനുള്ള അത്യാധുനിക ചികിത്സാ രീതികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിദഗ്ധ സെഷനുകൾ സെമിനാറിലുണ്ടായിരുന്നു. കൂടാതെ, പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദ രോഗനിർണ്ണയത്തെയും ചികിത്സയെയും കുറിച്ചും ചർച്ചകൾ നടന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ അർബുദ ചികിത്സാ കേന്ദ്രങ്ങളിലെ വിദഗ്ധർ ചടങ്ങിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പാലായിൽ നടന്ന ചടങ്ങ് ആശുപത്രി മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ റവ.
ഫാ. മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു.
കാൻസറിനെതിരെയുള്ള അത്യാധുനിക ചികിത്സാ മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനും ലോകോത്തര നിലവാരമുള്ള ചികിത്സകൾ സാധാരണക്കാരായ രോഗികൾക്കും ലഭ്യമാക്കാനും ഇത്തരത്തിലുള്ള സെമിനാറുകൾ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.
പോളിൻ ബാബു, ഓങ്കോ സയൻസസ് വിഭാഗം മേധാവി ഡോ. റോണി ബെൻസൺ, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ.
ആന്റോ ബേബി എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

