കണ്ണൂർ: മോറാഴയിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ജനറൽ മാനേജർ തോമസ് ജോസഫ് രംഗത്ത്. റിസോർട്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള മുൻ ജീവനക്കാരൻ ശ്യാംജിത്തിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വ്യക്തിപരമായ വിദ്വേഷമാണെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ പണം വൈദേകം റിസോർട്ടിൽ എത്താൻ വിദൂര സാധ്യത പോലുമില്ലെന്ന് തോമസ് ജോസഫ് വ്യക്തമാക്കി. റിസോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട
എല്ലാ നിർണ്ണായക തീരുമാനങ്ങളും കൈക്കൊള്ളുന്നത് ഡയറക്ടർ ബോർഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, റിസോർട്ടിൽ ഡയറക്ടർ ബോർഡിനെ സഹായിക്കാൻ ചുമതലപ്പെടുത്തിയിരുന്ന മുൻ ജീവനക്കാരിയുടെ ഭർത്താവാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്ന ശ്യാംജിത് എന്ന് മാനേജർ വെളിപ്പെടുത്തി.
സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ശ്യാംജിത്തിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ നടപടിയോടുള്ള പ്രതികാരമെന്ന നിലയിലാണ് ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും തോമസ് ജോസഫ് ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

