റിയാദ്: വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതികളുടെ ഭാഗത്തുനിന്നും ആക്രമണ ശ്രമം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിനായി തൊടുത്തുവിട്ട
രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യ വ്യോമപ്രതിരോധ സംവിധാനത്തിലൂടെ തകർത്തു. പ്രതിരോധ സേന തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്ക, ജിദ്ദ, തായിഫ്, റാബിഗ് തുടങ്ങിയ മേഖലകളിൽ പതിച്ചു.
സൗദി അറേബ്യയുടെ സുരക്ഷയെ വെല്ലുവിളിച്ചുകൊണ്ട് ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങളെല്ലാം രാജ്യത്തിന്റെ പ്രതിരോധസേന പൂർണ്ണമായി പരാജയപ്പെടുത്തി. ഇന്ന് പുലർച്ചെ മുതൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു.
ഇതിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ഡ്രോണും, തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുമാണ് വ്യോമസേന വിജയകരമായി തകർത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

