തനിക്കെതിരെ സ്വീകരിച്ച സംഘടനാ നടപടികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര നേതൃത്വത്തിന് പി.പി.ദിവ്യ കത്തയച്ചു. തന്നെ ജില്ലാ സെന്ററിൽപോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് കത്തിൽ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാരവാഹിത്വത്തിൽനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം.
കത്ത് ലഭിച്ച കാര്യം സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും കണ്ണൂർ ജില്ലാ നേതൃത്വവും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. പി.പി.ദിവ്യയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് എം.എ.ബേബി വ്യക്തമാക്കി.
എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാടങ്ങളെത്തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ദിവ്യ രാജിവെച്ചിരുന്നു. തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റിയിൽനിന്ന് അവരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.
പാർട്ടിയുമായി അകൽച്ചയിലാണെന്ന സൂചന നൽകിക്കൊണ്ട് പി.പി.ദിവ്യ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ഏറെ ചർച്ചയായിരുന്നു. ‘‘നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല.
അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്’’ – എന്നായിരുന്നു ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ വരികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

