കോട്ടയം ജില്ലയിലെ പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (65), മകൻ അമൽ പി ആനന്ദ് (30) എന്നിവരാണ് മരണപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്: പ്രേമാനന്ദന്റെ ഭാര്യ ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് ഇരുവരേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. മരണപ്പെട്ട
അമൽ പി ആനന്ദ് ഏറെ നാളുകളായി കിടപ്പുരോഗിയായിരുന്നു. നടന്നത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. *(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

