കൊല്ലം ജില്ലയിലെ വാടിയിൽ വ്യാജ നാണയങ്ങളും നോട്ടുകളും നിർമ്മിക്കുന്ന കേന്ദ്രത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ വസ്തുവകകൾ പിടിച്ചെടുത്തു. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോൺ എന്നയാളുടെ വീട്ടിലാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.
രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാനായി കരുതിയ വിവിധ സാമഗ്രികളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. കള്ളനോട്ട് അച്ചടിക്കാനുപയോഗിക്കുന്ന പ്രിന്ററുകളും നോട്ടെണ്ണുന്ന യന്ത്രങ്ങളും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്.
ഇതിനുപുറമെ, 46 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്വർണ്ണ വാച്ചുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ആഡംബര വസ്തുക്കളും പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

