ജോർദാനിലെ കരാക് മേഖലയിൽ വിലാപയാത്ര നടക്കുന്നതിനിടെ പള്ളിക്ക് നേരെ ഉണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ ദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
കാറിലെത്തിയ രണ്ട് അജ്ഞാതരായ അക്രമികൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ജനക്കൂട്ടത്തിനു നേരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ഏകദേശം അഞ്ച് മിനിറ്റോളം തുടർച്ചയായി വെടിവയ്പ്പ് നടത്തിയ ശേഷമാണ് അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിൽ പരുക്കേറ്റവരെ ഉടൻതന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരികയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഒളിവ്വിൽ കഴിഞ്ഞിരിക്കുന്ന അക്രമികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

