മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട പീസ് ബോണ്ട് ചോദ്യം ചെയ്ത് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി.
അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് മജിസ്ട്രേറ്റിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ട് നൽകണമെന്നുമുള്ള നോട്ടീസിനെതിരെയാണ് നേഹ ബോറ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, അശുതോഷ് റാങ്കേയ, സൗരവ് ദാസ് എന്നിവരെ രൂക്ഷമായി വിമർശിച്ചു. നിരപരാധിയായ ഒരു യുവതി കോടതിക്ക് മുൻപാകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയർത്തുന്ന ആളാണെന്നുമാണ് വാദത്തിനിടെ കേന്ദ്ര സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചത്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക പ്രതിഷേധം പൗരാവകാശ സംഘടനകളും രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയും ശക്തമാക്കിയിട്ടുണ്ട്. പൗരാവകാശ പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ ആണ് എസ്ഐആറിനെതിരായ സിറ്റിസൻ മാർച്ചിന് ആഹ്വാനം നൽകിയത്.
ദില്ലിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കം ചെയ്തത്.
ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും സിജെപിയുടെയും ഇടതു സംഘടനകളുടെയും നേതൃത്വത്തിൽ സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറി. വരും ദിവസങ്ങളിലെ പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത്, ദില്ലിയിലെ കേന്ദ്ര സേനാ വിന്യാസം ഈമാസം 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

