കൊല്ലത്ത് തിരുമുല്ലവാരത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുല്ലവാരം കുന്നത്ത് കിഴക്കതിൽ ശശിയുടെയും ചെല്ലമ്മയുടെയും മകൻ സന്തോഷ് (42) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.30ഓടെ തിരുമുല്ലവാരം ക്ഷേത്രത്തിനു സമീപത്തെ കുളത്തിലാണ് നാട്ടുകാർ മൃതദേഹം ആദ്യം കണ്ടത്. വിവരമറിഞ്ഞ് വെസ്റ്റ് പൊലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്.
വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം വീട്ടിൽ നിന്നു പുറത്തുപോയത്. കാൽ കഴുകാനോ മറ്റോ കുളത്തിലിറങ്ങിയപ്പോൾ കാൽ വഴുതി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കാരം നടത്തുകയും ചെയ്തു. അവിവാഹിതനാണ് മരിച്ച സന്തോഷ്.
സീമ, പരേതയായ സിന്ധു എന്നിവരാണ് സഹോദരങ്ങൾ. സംഭവത്തിൽ വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

