എറണാകുളം ജില്ലയിലെ മഞ്ഞപ്രയിൽ വീട്ടുപറമ്പിലുണ്ടായ തർക്കത്തെ തുടർന്ന് വൃദ്ധദമ്പതികൾക്ക് വെട്ടേറ്റു. ഉതുപ്പ്, അന്നമ്മ എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജോസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പത്തരയോടെയാണ് ഈ അക്രമണ സംഭവം അരങ്ങേറിയത്.
ദമ്പതികളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പ്രേയർ കാണാതായിരുന്നു. ഇത് അയൽവാസിയായ ജോസ് ആണ് എടുത്തതെന്ന് ഉതുപ്പ് സംശയിച്ചിരുന്നു.
ഈ വിഷയം ഉന്നയിച്ച് ഉതുപ്പ് ജോസിനെ നേരിൽ കണ്ട് ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്കും തുടർന്ന് ആക്രമണത്തിലേക്കും നയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രകോപിതനായ ജോസ്, തൻ്റെ കൈവശമുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ദമ്പതികളെ വെട്ടുകയായിരുന്നു.
ആക്രമണത്തിൽ ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്.
നിലവിൽ പരിക്കേറ്റ ഉതുപ്പും അന്നമ്മയും അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ജോസിനെതിരെ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

