സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ വരുന്ന 23, 25 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ, 24-ാം തീയതിയിൽ ജില്ലയിൽ യെലോ അലർട്ടും ബാധകമായിരിക്കും. കന്യാകുമാരി മേഖലയ്ക്കും അതിനോട് ചേർന്നുകിടക്കുന്ന തെക്കൻ തമിഴ്നാടിനും മുകളിലായി രൂപംകൊണ്ട
കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പൊതുജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും, നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ദുരന്തസാധ്യത മേഖലകളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

