തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ രംഗത്ത്.
തനിക്ക് ഒന്നും ഒളിക്കാനുമില്ല, ആരെയും ഭയക്കാനുമില്ലെന്ന് അവർ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
“ഉപ്പ് തിന്നവർ വെള്ളം കുടിക്കും… ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും!” എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി പി.പി.
ദിവ്യ അറിയിച്ചു. അനധികൃതമായി എന്തെങ്കിലും സ്വത്തുണ്ടെങ്കിൽ അത് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും, തന്റെ പേരിൽ ഒരിഞ്ച് ഭൂമി അധികമായി കണ്ടെത്തിയാൽ അത് പരാതിക്കാരനായ ഷമ്മാസിന്റെ പേരിൽ എഴുതി നൽകുമെന്നും അവർ സമൂഹമാധ്യമത്തിലൂടെ വെല്ലുവിളി നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

