തിരുവനന്തപുരം: രാജ്ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്യണമെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്.
ചുമതലയേൽക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ളൊരു നിർദ്ദേശം നൽകിയത് അതിരുകടന്ന നടപടിയായിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സമ്മിശ്ര ഭക്ഷണ സംസ്കാരത്തിന് പേരുകേട്ട
നാടാണ് കേരളമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇനി മുതൽ എന്ത് കഴിക്കണമെന്ന് മറ്റാരെങ്കിലും നിർദ്ദേശിക്കുന്ന സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല.
സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കങ്ങളുടെ പ്രാരംഭ ഘട്ടമാണിതെന്നും കെ.സി. വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു.
തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് സമൃദ്ധമായുള്ള സാഹചര്യത്തിലാണ് ഇത്തരം ഉത്തരവുകൾ വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

