പത്തനംതിട്ടയിൽ അയൽവാസികളായ യുവാവിനെയും പിതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പത്തനംതിട്ട
വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ (47) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അയൽവാസിയായ യുവാവിന്റെ വീടിനു മുന്നിലെത്തി ശ്രീജേഷ് കൊലവിളി നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇയാൾ കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള മാരകായുധം ഉപയോഗിച്ച് യുവാവിനെയും ഒപ്പമുണ്ടായിരുന്ന പിതാവിനെയും ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പത്തനംതിട്ട
സർക്കിൾ ഇൻസ്പെക്ടർ അരുൺ G, SI (SHO) അനീഷ് എബ്രഹാം, SI രഞ്ജിത്, CPO മാരായ അനീഷ്, മിഥുൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി പത്തനംതിട്ട
പോലീസ് സ്റ്റേഷനിൽ 2023ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കൊലപാതകശ്രമ കേസിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് പത്തനംതിട്ട
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

