കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുമ്പാകെ ഹർജിക്കാർ ഇന്ന് ഉന്നയിച്ചേക്കും.
ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലാണ് നാല് സെറ്റ് അപ്പീലുകൾ പ്രത്യേകമായി ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടിസ് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം ഇന്നു ഹാജരായേക്കില്ല.
വിജിലൻസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന് സുപ്രീം കോടതി 10 ദിവസത്തെ സ്റ്റേ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അപ്പീലുകൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുക. സാധാരണയായി അപ്പീൽ നമ്പർ ഇട്ട് ലിസ്റ്റ് ചെയ്യാൻ രണ്ടോ മൂന്നോ ദിവസത്തെ സമയം എടുക്കുമെങ്കിലും അത്തരം നടപടിക്രമങ്ങളിലേക്കു കാത്തുനിൽക്കാതെ എത്രയും വേഗം വിഷയം പരിഗണനയ്ക്ക് എത്തിക്കാനാണു ശ്രമം.
കേസ് നേരത്തെ പരിഗണിച്ചിരുന്നത് ജസ്റ്റിസുമാരായ കെ.നടരാജൻ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചായിരുന്നു. എന്നാൽ ഈ ബെഞ്ചിലെ ജസ്റ്റിസ് കെ.
നടരാജൻ അവധിയിലായതിനാലാണ് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ വിഷയം ഇന്നു തന്നെ ഉന്നയിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തത്.
എന്നാൽ തങ്ങളെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടെന്ന് കാണിച്ച് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ നൽകിയെങ്കിലും ഇതു തള്ളപ്പെടുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാർക്ക് അനുകൂലമായ ഉത്തരവു ലഭിച്ചു.
അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ സമൻസിൽ മറുപടി നൽകിയിരുന്നു.
നിയമസഭാ സമ്മേളനം ഈ മാസം 29 വരെ തുടരുന്നതിനാലും സുപ്രീം കോടതി ഉത്തരവ് നിലവിലുള്ളതിനാലും ഇന്നു ഹാജരാകാനാകില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഹൈക്കോടതിയിൽനിന്നുള്ള നടപടികളും വിധികളും ഇ.ഡി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
തിടുക്കപ്പെട്ട് മറ്റു നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇ.ഡി. നിയമസഭാ സമ്മേളനം അവസാനിച്ചതിനുശേഷമുള്ള ദിവസങ്ങളിൽ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയക്കാനാണ് സാധ്യത.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

