ടിബറ്റിൽ തുടർച്ചയായി ഭൂചലനങ്ങൾ അനുഭവപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി പുറത്തുവിട്ട
കണക്കുകൾ പ്രകാരം ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 8:03നാണ് ആദ്യ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അരുണാചൽ പ്രദേശിലെ പാൻഡിനിൽ നിന്ന് ഏകദേശം 489 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 173 കിലോമീറ്റർ ആഴത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിന് പിന്നാലെ, ആദ്യ ഭൂചലനം അനുഭവപ്പെട്ട് അരമണിക്കൂറിനുള്ളിൽ അതായത് രാത്രി 8:42ഓടെ രണ്ടാമത്തെ ചലനവും റിപ്പോർട്ട് ചെയ്യപ്പെട്ടു. റിക്ടർ സ്കെയിലിൽ അഞ്ച് തീവ്രത രേഖപ്പെടുത്തിയ ഈ പ്രകമ്പനം, അരുണാചൽ പ്രദേശിലെ ബാസറിൽ നിന്ന് ഏകദേശം 323 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 15 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്.
കൂടാതെ, ചൈനയിലും സമാനമായ രീതിയിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം വൈകുന്നേരം 8:29നാണ് ഇവിടെ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
അരുണാചൽ പ്രദേശിലെ പങ്കിനിൽ നിന്ന് ഏകദേശം 505 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 15 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ഡാറ്റയിൽ വ്യക്തമാക്കുന്നു. നേപ്പാൾ – ടിബറ്റൻ അതിർത്തിയിൽ ഉണ്ടായ മിന്നൽ പ്രളയം വ്യാപക നാശനഷ്ടങ്ങൾ വിതച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രകൃതിക്ഷോഭങ്ങൾ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് മാസമുണ്ടായ മിന്നൽ പ്രളയത്തിൽ 1400ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. നേപ്പാൾ – ടിബറ്റൻ അതിർത്തിയിൽ നിന്ന് ആരംഭിച്ച ഈ ദുരന്തത്തിൽ നേപ്പാളിലെ ആയിരക്കണക്കിന് ആളുകൾക്കാണ് വീടടക്കമുള്ളവ നഷ്ടപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

