തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ വിദ്യാസമാജം സ്കൂളുകളുടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വെള്ളയമ്പലം ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ ഹയർ സെക്കൻഡറി സ്കൂളിൽ ഔദ്യോഗിക തുടക്കമായി. ചടങ്ങ് തിരുവനന്തപുരം മേയർ വി.വി.
രാജേഷ് ഉദ്ഘാടനം ചെയ്തു. സംഘാടനത്തിന്റെ ഭാഗമായി, വിദ്യാധിരാജ വിദ്യാസമാജം സ്ഥാപകാംഗം ലക്ഷ്മി ആർ നായർ ഭദ്രദീപം തെളിച്ചാണ് ചടങ്ങുകൾക്ക് തിരികൊളുത്തിയത്.
എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങൾ മൂന്നു പ്രത്യേക വേദികളിലായാണ് പുരോഗമിക്കുന്നത്. വിവിധ കലാരൂപങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികളാണ് ഇത്തവണത്തെ മേളയിൽ മാറ്റുരയ്ക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു. മുൻ ചീഫ് സെക്രട്ടറി ആർ.
രാമചന്ദ്രൻ നായർ, വിദ്യാധിരാജ വിദ്യാസമാജം പ്രസിഡന്റ് കെ.രാമൻപിള്ള, സെക്രട്ടറി ഡോ. ആർ.അജയ്കുമാർ, മാനേജിങ് കമ്മിറ്റി അംഗം ഡോ.
ശ്രീലക്ഷ്മി അജയ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജി.എസ്.സന്ദീപ്, പ്രോഗ്രാം ചീഫ് കോഓർഡിനേറ്റർ എസ്.ആർ.സന്തോഷ്, സ്കൂൾ പ്രിൻസിപ്പൽ റാണി ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കലോത്സവത്തിന്റെ സമാപനസമ്മേളനം വെള്ളിയാഴ്ച വൈകിട്ട് 5:30 ന് ഗതാഗത മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

