ഹൂതി ആക്രമണങ്ങളും ഇറാൻ-അമേരിക്ക സംഘർഷങ്ങളും ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും പ്രമുഖ സഖ്യരാജ്യങ്ങളുടെ ഉന്നതതല യോഗം നാളെ പാകിസ്താനിൽ നടക്കും. റീജിയണൽ ഫോർ സഖ്യവും ഇ ത്രീ സഖ്യവുമാണ് ഈ നിർണായക ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്.
തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ, ഈജിപ്ത്, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അതേസമയം, ചെങ്കടലിലെ ബാബ് എൽ-മന്ദേബ് കടലിടുക്കിൽ സുക്കർ ദ്വീപിന് സമീപം ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന ബോട്ടിനെ ലക്ഷ്യമിട്ട് സൗദി അറേബ്യ ആക്രമണം നടത്തിയതായി ഹൂതികൾ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

