ചാലക്കുടിയുടെ പ്രാദേശിക പത്രപ്രവർത്തന ചരിത്രത്തിൽ ഏഴു പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന പി.എൻ. കൃഷ്ണൻ നായരുടെ അനുസ്മരണ ചടങ്ങും മാധ്യമ പുരസ്കാര സമർപ്പണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടി ഒക്ടോബർ 23ന് വൈകിട്ട് 3ന് ചാലക്കുടി വ്യാപാരഭവൻ ഹാളിൽ വെച്ച് നടക്കും. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിക്കും.
ചടങ്ങിൽ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പി.എൻ. കൃഷ്ണൻ നായർ സ്മാരക സംസ്ഥാന മാധ്യമ പുരസ്കാരം മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിനു സമ്മാനിക്കും.
തുടർന്ന് നടക്കുന്ന അനുസ്മരണ പ്രഭാഷണം മുൻ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ് നിർവഹിക്കും.
ചാലക്കുടി നഗരസഭാധ്യക്ഷ ആലീസ് ഷിബു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തൃശൂർ റവന്യു ജില്ലാ കായികമേളയിൽ 5 കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ സി.എം.
വിശ്വജിത്ത്, മാള പ്രസ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിബിൻ സമ്പാളൂർ എന്നിവരെയും ചടങ്ങിൽ ആദരിക്കുന്നുണ്ട്.
വിജയികൾക്കുള്ള ഉപഹാര സമർപ്പണം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

