ഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. വോട്ടുകൊള്ള ആരോപണങ്ങളിലും വിദേശയാത്രകളിലുമാണ് അമിത് ഷാ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചത്.
രാഹുൽ ഗാന്ധിയുടെ നുണകളെ രാജ്യത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. നിലവിൽ വിദേശത്തുള്ള രാഹുൽ ഗാന്ധിക്ക് താൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ സാധിക്കുന്നുണ്ടാകില്ലെന്നും അമിത് ഷാ പരിഹസിച്ചു.
അടുത്ത മുപ്പത് വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിൽ എത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ തുടർച്ചയായ വിജയങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് വലിയ വേദനയുണ്ടെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നില്ലെന്നും മറിച്ച് വോട്ടുകൊള്ള നടത്തിയാണ് പാർട്ടി അധികാരത്തിലെത്തുന്നത് എന്നുമാണ് രാഹുൽ ഗാന്ധി നിരന്തരം ആരോപിക്കുന്നത്. ഇതിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഈ പരാമർശങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

