പാലക്കാട്: വാൽപാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. സംഭവത്തിൽ രണ്ടു യുവാക്കൾക്ക് പരുക്കേറ്റു.
വാൽപാറയിലേക്ക് എത്തിയ നാലംഗ സംഘം, രണ്ടു ഇരുചക്ര വാഹനങ്ങളിലായി സിങ്കൊണ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. സംഘം സഞ്ചരിച്ച വാഹനങ്ങൾ 2/3 എന്ന പ്രദേശത്ത് എത്തിയപ്പോഴാണ് കാട്ടുപോത്തുകൾ പ്രകോപിതരായി ഇവർക്ക് നേരെ പാഞ്ഞടുത്തത്.
തുടർന്ന് യാത്രികരെ ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് ഇവരുടെ വാഹനത്തിന് പിന്നിലായി കാറിൽ സഞ്ചരിച്ചിരുന്നവർ പെട്ടെന്ന് ബഹളം വെക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ കാട്ടുപോത്തുകൾ യുവാക്കളെ ഉപേക്ഷിച്ച് പിൻവാങ്ങുകയായിരുന്നു.
പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

