തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്കിടയിൽ നിർണ്ണായക ദൃശ്യങ്ങൾ പുറത്തുവന്നു. പുതിയ മരുന്നിനുള്ള ഫയൽ നീക്കം നടക്കുന്നതിനിടയിലായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരനും മരുന്നുകമ്പനിയായ നാറ്റ്കോ പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച നടന്നത്.
കെ മുരളീധരൻ്റെ ഔദ്യോഗിക ഓഫീസിൽ എത്തിയാണ് നാറ്റ്കോ കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച പൂർത്തിയാക്കിയത്. കമ്പനി പ്രതിനിധികൾക്കൊപ്പം എസ്എടി സൂപ്രണ്ട് ഡോ.
ഐ റിയാസും ഈ കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. എന്നാൽ, കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തതന്റെ (സിഎസ്ആർ) സഹായവുമായി ബന്ധപ്പെട്ടാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് ആരോഗ്യവകുപ്പ് ഇതിന് നൽകുന്ന ഔദ്യോഗിക വിശദീകരണം.
അതേസമയം, ക്ലിനിക്കൽ ട്രയൽ എന്നെഴുതിയ മരുന്നുകൾ വിതരണത്തിന് നൽകിയതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇതിനിടയിൽ വീണ്ടും ചർച്ചയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

