തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് അർദ്ധരാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാവ് ദാരുണമായി അന്ത്യം സംഭവിച്ചു. വർക്കല – കല്ലമ്പലം റോഡിൽ മാവിൻമൂട് ജംക്ഷനിൽ വെച്ചാണ് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മണിക്കൂറുകളോളം റോഡരികിൽ ചോരവാർന്നു കിടക്കുകയായിരുന്നു. അഞ്ചൽ ഏറം കമലാലയത്തിൽ ടി.പി രാജുവിന്റെയും ഗിരിജ കുമാറിയുടെയും മകനും തിരുവനന്തപുരം ലുലുമാൾ ജീവനക്കാരനുമായ അജയകൃഷ്ണൻ (25) ആണ് മരിച്ചത്.
പുലർച്ചെ പത്രവിതരണത്തിനായി എത്തിയവരാണ് റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. റോഡിലെ ഹംപിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട
ബൈക്ക്, സമീപത്തെ സൂപ്പർ മാർക്കറ്റിന്റെ മതിലിലും തുടർന്ന് റോഡരികിലെ ട്രാൻസ്ഫോമറിലും ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ ട്രാൻസ്ഫോമറിനും മതിലിനും ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
അനന്തകൃഷ്ണൻ സഹോദരനാണ്. അതേസമയം, യാതൊരുവിധ റിഫ്ലക്ടറോ മറ്റ് മുന്നറിയിപ്പ് അടയാളങ്ങളോ ഇല്ലാത്ത ഈ ഹംപ് പ്രദേശത്ത് വലിയ രീതിയിലുള്ള അപകട
ഭീഷണി ഉയർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചു നേരത്തെയും നാട്ടുകാരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

