ദിവസം മുഴുവൻ സംഗീതം ആസ്വദിക്കുന്നവരുടെ ശീലങ്ങളെ മാറ്റിമറിക്കുന്ന ഒന്നാണ് സ്പോട്ടിഫൈയുടെ പുതിയ ഹൈഫൈ ലോസ്ലെസ് ഫീച്ചർ. ജോലി ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോഴും പുതിയ ട്രാക്കുകളും പഴയ പ്ലേലിസ്റ്റുകളും പശ്ചാത്തലത്തിൽ കേൾക്കുന്നത് പതിവാക്കിയവർക്ക് വലിയൊരു മാറ്റമാണ് ഈ സവിശേഷത സമ്മാനിക്കുന്നത്.
സ്പോട്ടിഫൈയുടെ ഡിഫോൾട്ട് ഓഡിയോ നിലവാരം ഇതുവരെ പ്രശ്നങ്ങളില്ലാതെ പ്രവർത്തിച്ചിരുന്നുവെങ്കിലും, ഏറ്റവും മികച്ച ശബ്ദാനുഭവം ലഭിക്കുന്നില്ല എന്ന തോന്നൽ പലർക്കുമുണ്ടായിരുന്നു. എന്നാൽ ഹൈഫൈ ലോസ്ലെസ് ഫീച്ചർ ലഭ്യമായതോടെ കേവലം ബാസ് വർദ്ധനവോ ട്രെബിൾ കുറയുകയോ അല്ല സംഭവിക്കുന്നത്, മറിച്ച് സൂക്ഷ്മമായ ശ്രവണ അനുഭവങ്ങളിലെ പോരായ്മകളാണ് ഇത് പരിഹരിക്കുന്നത്.
ഫയൽ സൈസും ഓഡിയോ ഗുണനിലവാരവും തമ്മിലുള്ള പൊരുത്തക്കേടുകൾ ലളിതമായ പറഞ്ഞാൽ, കംപ്രസ് ചെയ്ത ഓഡിയോ ഫയലുകൾ വലുപ്പം കുറയ്ക്കാനായി ചില വിട്ടവീഴ്ചകൾ ചെയ്യാറുണ്ട്. സംഗീതം തടസ്സമില്ലാതെ സ്ട്രീം ചെയ്യാൻ ഇത് സഹായിക്കുമെങ്കിലും, ഒറിജിനൽ റെക്കോർഡിംഗിലെ പല സൂക്ഷ്മ വിവരങ്ങളും ഇതിലൂടെ നഷ്ടപ്പെടുന്നു.
എന്നാൽ ഉയർന്ന നിലവാരമുള്ള ഹെഡ്ഫോണുകളിലൂടെയും സ്പീക്കറുകളിലൂടെയും ലോസ്ലെസ് സ്ട്രീമിംഗിലേക്ക് മാറുമ്പോൾ മുമ്പ് നഷ്ടപ്പെട്ടിരുന്ന പല ശബ്ദവിശാംശങ്ങളും വ്യക്തമായി കേൾക്കാൻ സാധിക്കും. ഇത് സംഗീതം ആസ്വദിക്കുന്ന രീതിയെത്തന്നെ മാറ്റിയെഴുതുന്നു.
വോക്കലിലും ഇൻസ്ട്രുമെന്റേഷനിലും ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ സ്പോട്ടിഫൈ ഹൈഫൈ മോഡ് യാതൊരുവിധ ഡാറ്റയും ഒഴിവാക്കാതെ മാസ്റ്റർ ചെയ്ത ഒറിജിനൽ റെക്കോർഡിംഗ് നേരിട്ട് ലോസ്ലെസ് ഫോർമാറ്റിലാണ് സ്ട്രീം ചെയ്യുന്നത്. ലളിതമായി പറഞ്ഞാൽ, കംപ്രസ്ഡ് സ്ട്രീമുകൾക്ക് പകരം സിഡി നിലവാരത്തിലുള്ള ഓഡിയോയാണ് ഇത് ലഭ്യമാക്കുന്നത്.
പാട്ടിലെ വരികൾക്കിടയിലെ ശ്വാസോച്ഛ്വാസം, നേരിയ ശബ്ദവ്യത്യാസങ്ങൾ എന്നിവയെല്ലാം വ്യക്തമായി അറിയാൻ ഇത് സഹായിക്കുന്നു. അക്കോസ്റ്റിക് ഗിറ്റാറുകളുടെയും പിയാനോ നോട്ടുകളുടെയും ഭാരവും വ്യക്തതയും കൂടുതൽ മനോഹരമായി അനുഭവപ്പെടുന്നു.
വയേർഡ് ഹെഡ്ഫോണുകളോ എക്സ്റ്റേണൽ ഡിഎസ്സികളോ ഉപയോഗിക്കുമ്പോഴാണ് ഈ വ്യത്യാസം ഏറ്റവും പ്രകടമാകുന്നത്. എന്നാൽ ബ്ലൂടൂത്ത് ഇയർബഡുകളിലേക്ക് മാറുമ്പോൾ ബ്ലൂടൂത്ത് സിഗ്നൽ കംപ്രസ് ചെയ്യപ്പെടുന്നതിനാൽ ഈ നേട്ടങ്ങൾ പൂർണ്ണമായി ആസ്വദിക്കാൻ കഴിഞ്ഞെന്നുവരില്ല.
ഉപകരണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഓഡിയോ ഗുണനിലവാരം തിരഞ്ഞെടുക്കാം ലോസ്ലെസ് സ്ട്രീമിംഗ് ലഭ്യമായതോടെ സംഗീത ആസ്വാദന ശീലങ്ങളിലും മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ കാറിലെ ഓഡിയോ സിസ്റ്റത്തിലേക്ക് ഫോൺ വയേർഡ് കണക്ഷൻ വഴി ബന്ധിപ്പിക്കുമ്പോൾ ഈ വ്യത്യാസം വ്യക്തമായി മനസ്സിലാക്കാം.
എന്നാൽ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ബ്ലൂടൂത്ത് ഫിറ്റ്നസ് ഇയർബഡുകൾ ഉപയോഗിക്കുന്നതിനാൽ റെഗുലർ ഗുണനിലവാരത്തിലേക്ക് മാറുന്നതാണ് അനുയോജ്യം. ഉയർന്ന നിലവാരമുള്ള സ്പീക്കറുകളിലൂടെ സംഗീതം ആസ്വദിക്കുമ്പോൾ സാധ്യമായ ഏറ്റവും മികച്ച ശബ്ദാനുഭവം ലഭിക്കുന്നു എന്നത് ശ്രവണ അനുഭവത്തെ കൂടുതൽ സജീവമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

