ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയാണ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാൻേഷ് കുമാർക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, നിരോധനാജ്ഞ നിലനിൽക്കുന്ന ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ചതിനാണ് ഇരുവരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒക്ടോബർ 13നാണ് ഈ സംഭവം നടക്കുന്നത്. തുടർന്ന് കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
നിലവിൽ തിഹാർ ജയിലിലായിരുന്നു ഇരുവരും. ജുഡീഷ്യൽ കസ്റ്റഡി നീട്ടിയ നടപടിക്കെതിരെ സിജെപി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയിൽ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ഇടപെടാൻ വിസമ്മതിച്ച ഹൈക്കോടതി, മജിസ്ട്രേട്ട് കോടതിയുടെ തീരുമാനം വട്ടെയെന്ന് വ്യക്തമാക്കി. ഇതിനുപിന്നാലെ സിജെപി ഹൈക്കോടതിയിലെ ഹർജി പിൻവലിക്കുകയായിരുന്നു.
ബുധനാഴ്ച ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ഹർജിക്കാരുടെ പ്രായവും സംഘടനയുടെ ലക്ഷ്യങ്ങളും ചോദിച്ചറിഞ്ഞിരുന്നു. സൗരവ് ദാസിന് 27 വയസ്സും അശുതോഷ് റാങ്കയ്ക്ക് 31 വയസ്സുമാണ് പ്രായമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
1997നു ശേഷം ജനിച്ചവരാണ് ജെൻസിയായി അറിയപ്പെടുന്നതെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. തുടർന്ന് ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ നേതാക്കളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണ് ഡൽഹി പൊലീസ് ഉന്നയിച്ചത്.
എന്നാൽ എല്ലാ വാദങ്ങളും പരിശോധിച്ച കോടതി ഇരുനേതാക്കൾക്കും ജാമ്യം അനുവദിക്കുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

