മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോക്ക്റോച്ച് ജനത പാർട്ടി നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കാണ് ദില്ലി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.
ജയിലിൽ കഴിഞ്ഞ ഒമ്പതാം ദിവസമാണ് ഇരുവർക്കും മോചനം സാധ്യമായത്. നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡൽഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നിയമപരമായ ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കിയതിനെത്തുടർന്ന് കോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ജാമ്യത്തിലിറങ്ങിയ ശേഷം പാർട്ടി നേതൃത്വം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

