ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹും അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ ഭൗതികശരീരം വരുന്ന വെള്ളിയാഴ്ച കേരളത്തിലെത്തിക്കും.
ദുരന്തത്തിൽ മരണപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കൊണ്ടുവരുന്നത്.
കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി എന്നിവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച പുലർച്ചെ 1.30-ന് കൊച്ചിയിലെത്തിക്കും. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബുവിന്റെ ഭൗതികശരീരം അതേദിവസം രാത്രി 8.30-നാണ് എത്തിക്കുക.
തുടർന്ന് നോവ സാബുവിന്റെ സംസ്കാര ചടങ്ങുകൾ വരുന്ന 24-ാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വവീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ജർമനിയെ നടുക്കിയ ഈ അപകകടമുണ്ടായത്.

