കൊച്ചി വൈപ്പിനിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
കൊലക്കേസ് പ്രതിയായ മുന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ. സ്വകാര്യ ബസ് ജീവനക്കാരും ഒരു ഗുണ്ടാസംഘവും തമ്മിൽ സംഘർഷം ഉണ്ടDയ വിവരം അറിഞ്ഞാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്.
ഈ തർക്കം അന്വേഷിച്ച് വിവരം ശേഖരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത്. മുന്നയും സംഘവും ചേർന്ന് ബസ് ഡ്രൈവറെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് അക്രമികൾ പോലീസിനെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
കുത്തേറ്റ എസ്ഐ ജിതിൻ കഴിഞ്ഞ ദിവസമാണ് ഞാറയ്ക്കൽ സ്റ്റേഷനിൽ ഔദ്യോഗികമായി ചുമതലയേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

