ഡൽഹി: രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാൻ ചില കോണുകളിൽ നിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പൊതുവായ ശത്രുക്കളെക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദേശീയ തലസ്ഥാനത്ത് നടന്ന ദസറ ആഘോഷച്ചടങ്ങുകളിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്യാദപുരുഷനായ ശ്രീരാമന്റെ ഉദാത്തമായ ആദർശങ്ങളെയും സങ്കൽപ്പങ്ങളെയും സ്മരിക്കാൻ ഏറ്റവും അനുയോജ്യമായ സന്ദർഭമാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിക്കും ഉന്നതിക്കും വേണ്ടി എല്ലാ പൗരന്മാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടതുണ്ട്. ‘അടിച്ചമർത്തലിന്റെയും ഭീകരതയുടെയും അന്ത്യം’ കുറിക്കുന്നതാണ് ദസറ ആഘോഷമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ അസത്യത്തിന് മേൽ സത്യം എപ്പോഴും വിജയം വരിക്കുമെന്നുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ഈ വിശേഷ ദിവസെമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്ത് ‘രാമരാജ്യം’ യാഥാർത്ഥ്യമാക്കുന്നതിനൊപ്പം സ്വയംപര്യാപ്തത കൈവരിക്കുക, ദേശീയ ഐക്യം കാത്തുസൂക്ഷിക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

