കടമ്മനിട്ടയിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നാരങ്ങാനം മണ്ഡലം വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി.പി.മനോജ്കുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മണ്ഡലം പ്രസിഡന്റ് എ.ജി.അബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാ തോമസ്, കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് മധുസുദനൻപിള്ള, ജില്ലാ സെക്രട്ടറി കോശി മാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി, പഞ്ചായത്ത് അംഗം സുജ വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. ആർ.
രമേശ്, എം. ചെറുപുഷ്പം, പി.
എ. മീരാപിള്ള, കെ.
ആർ. രാജേഷ്കുമാർ, മായാശ്രീ.എം, ചെറിയാൻ ജോസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.ജി.അബ്രഹാം (പ്രസിഡന്റ്), ഡോളി ടൈറ്റസ് (സെക്രട്ടറി), മായാശ്രീ.എം (ട്രഷറർ) എന്നിവരെ പുതിയ ഭരണസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തതായി യോഗം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

