തിരുവനന്തപുരം: കോവളത്തെ സ്പാ കേന്ദ്രീകരിച്ച് നടന്ന പീഡനക്കേസിലെ അന്വേഷണം അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലുള്ള ഒരു സ്പായിൽ എത്തിച്ചും തനിക്ക് ക്രൂരപീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇര പൊലീസിന് മൊഴി നൽകിയതിനെത്തുടർന്നാണ് നടപടി.
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായിരുന്നു ഈ അതിക്രമങ്ങൾ അരങ്ങേറിയതെന്നാണ് ഇര വ്യക്തമാക്കിയിട്ടുള്ളത്. ഇര നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
കേസിനാസ്പദമായ മുഴുവൻ വിവരങ്ങളും കേരള പൊലീസ് തമിഴ്നാട് പൊലീസിന് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. ഗുഡുവാഞ്ചേരിയിൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള പൊലീസ് തമിഴ്നാട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടയിൽ, ഈ കേസുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ ഉൾപ്പെടെയുള്ളവയാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധിച്ചുവരുന്നത്.
കോവളത്തെ സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബിനാമി ബിസിനസാണെന്ന ശക്തമായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അതേസമയം, കേസുമായി ബന്ധപ്പെട്ട
അന്വേഷണത്തോട് ഇരയുടെ ഇളയമ്മയും ഭർത്താവും സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ ഇരുവരും കൃത്യമായ മറുപടികൾ നൽകാൻ തയ്യാറാകുന്നില്ല.
നിലവിൽ ജയിലിൽ കഴിയുന്ന ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

