പാലക്കാട്: ദേശീയപാതയിൽ മേൽപാലം നിർമാണം നടക്കുന്ന കുഴൽമന്ദം കണ്ണന്നൂർ ജംക്ഷനിൽ റോഡിലെ കോൺക്രീറ്റ് പൊടിയിൽ തെന്നി നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് അധ്യാപിക ട്രാക്ടറിനടിയിൽപെട്ട് ദാരുണാപകടം.
പാലക്കാട് കാണിക്കമാത യുപി സ്കൂളിലെ അധ്യാപിക കെ.ആർ.രജിത (48) ആണ് മരിച്ചത്. എട്ടിമട
അമൃത വിശ്വവിദ്യാലയം ജീവനക്കാരൻ കണ്ണാടി കുടുവക്കോട് കളം വീട്ടിൽ പ്രവീണിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം നടന്നത്.
കുഴൽമന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കു പോകാനായി പാത്തിക്കൽ ഭാഗത്തു നിന്നു കണ്ണന്നൂർ ഭാഗത്തേക്കു വരുമ്പോഴായിരുന്നു അപകടം. പാത്തിക്കൽ റോഡിൽ നിന്നു ദേശീയപാതയിലേക്കു പ്രവേശിക്കുന്ന ജംക്ഷനു സമീപത്തായുള്ള വേഗത്തടയുടെ ഭാഗത്താണു സ്കൂട്ടർ മറിഞ്ഞത്.
ട്രാക്ടറിനടിയിൽപെട്ട രജിത തൽക്ഷണം മരിച്ചു.
പ്രദേശത്ത് പൊടിശല്യം കാരണം കാഴ്ച മറയുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കടലാകുറിശി കെ.ജി.രാജന്റെയും അംബുജാക്ഷിയുടെയും മകളാണ്.
മക്കൾ: ഭദ്ര (കോലഞ്ചേരി എസ്എൻജിഎസ് കോളജ് എൻജിനീയറിങ് വിദ്യാർഥി), ഗൗരി (കാണിക്കമാത സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: കെ.ആർ.കവിത, കെ.ആർ.സവിത, കെ.ആർ.സജു.
പാത്തിക്കൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ കണ്ണന്നൂർ ജംക്ഷനു സമീപം സ്ഥാപിച്ചിട്ടുള്ള വേഗത്തട തിരിച്ചറിയാനായി വെള്ള വരയും ഇട്ടിരുന്നു.
എന്നാൽ കോൺക്രീറ്റ് പൊടിപടലങ്ങൾ റോഡിൽ മൂടിക്കിടക്കുന്നതിനാൽ ഇതു കാണാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പൊടിപടലങ്ങൾ കാറ്റിൽ പറന്ന് കാഴ്ച മറയ്ക്കുന്നതിനാൽ അടുത്തെത്തുമ്പോൾ മാത്രമാണ് വേഗത്തട
അറിയാൻ കഴിയുക. വേഗം കുറവായിരുന്നിട്ടും ബ്രേക്കിട്ടപ്പോൾ പൊടിപടലങ്ങളിൽപെട്ട് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
വെള്ളം പമ്പ് ചെയ്ത് പൊടിപടലങ്ങൾ ഇല്ലാതാക്കാൻ ദേശീയപാത അതോറിറ്റി, കരാറുകാരന് നിർദേശം കൊടുക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. മേൽപാലം നിർമാണം നടക്കുന്ന കണ്ണന്നൂർ ജംക്ഷനിലെ റോഡ് നിറയെ ചെളിയും മണ്ണുമാണ്.
ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്ന ചിതലിപ്പാലത്തിനു സമീപവും മേൽപാലം നിർമാണം നടക്കുന്ന കുഴൽമന്ദം എൻഎച്ച് ജംക്ഷനു സമീപവും പൊടിശല്യം രൂക്ഷമാണ്. ജൂലൈ 28ന് ഇവിടെ നടന്ന മറ്റൊരു സംഭവത്തിൽ നിയന്ത്രണംവിട്ട
കാർ ഡിവൈഡറിൽ തട്ടി യുവാവിന് പരുക്കേറ്റിരുന്നു. രണ്ടുവർഷം മുൻപ് കണ്ണന്നൂർ ജംക്ഷനിലെ അപകടത്തിലും കാഴ്ചപ്പറമ്പ് ജംക്ഷനിലെ അപകടത്തിലുമായി രണ്ടു സ്ത്രീകൾ ഇവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

