മൂന്നാർ മേഖലയിൽ ഇത്തവണത്തെ കാലവർഷത്തിൽ കാര്യമായ മഴക്കുറവ് അനുഭവപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ചു പെയ്ത മഴയുടെ അളവിൽ വലിയ തോതിലുള്ള ഇടിവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
40% മഴയുടെ കുറവാണ് ഈ സീസണിൽ ഉണ്ടായത്. കഴിഞ്ഞ വർഷം കാലവർഷമാരംഭിച്ച ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ 377 സെന്റിമീറ്റർ മഴ ലഭിച്ച സ്ഥാനത്ത്, ഇത്തവണ 224 സെന്റിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
ഇതിൽ തന്നെ സെപ്റ്റംബർ മാസത്തിലാണ് ഏറ്റവും കുറവ് മഴ പെയ്തത്. കഴിഞ്ഞ മാസം 8.2 സെന്റിമീറ്റർ മഴ മാത്രമാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്.
ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് ആകെ 255.8 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 510 സെന്റിമീറ്റർ മഴ ലഭിച്ചിരുന്നു.
അതായത്, മുൻവർഷത്തെ അപേക്ഷിച്ച് ഈ കാലയളവിൽ 50% മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ 10 വർഷത്തെ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ സീസണിലെ ശരാശരിയെ അപേക്ഷിച്ച് ഇത്തവണ 33% മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാലവർഷത്തിലും തുടർന്നുള്ള ദിവസങ്ങളിലും മഴ കുറഞ്ഞത് പ്രദേശത്തെ തേയില വ്യവസായത്തിന് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

