ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാർത്തികപ്പള്ളിൽ രണ്ട് വയസുകാരൻ മരണപ്പെട്ട സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്തുവരുന്നു.
മരിച്ച രാഹുൽ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളും അതീവ ദുരിതപൂർണ്ണവും വൃത്തിഹീനവുമായ ചുറ്റുപാടുകളിലാണ് കഴിഞ്ഞിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ ഒരു കോണിൽ കിടക്ക വിരിച്ച് അതിൽ ഒതുക്കിയായിരുന്നു ഈ കുട്ടികളെ പാർപ്പിച്ചിരുന്നത്.
ഈ ദയനീയ സാഹചര്യത്തിൽ നിന്നാണ് സുമനസ്സുകളായ പൊതുപ്രവർത്തകർ ഇടപെട്ട് കുട്ടികളെ ഗാന്ധിഭവനിലേക്ക് മാറ്റിയത്. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞയുടൻ തന്നെ കുട്ടികളുടെ മാതാവ് ഇതേ സ്ഥലത്തേക്ക് തിരികെ കുട്ടികളുമായി എത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
കുട്ടികൾക്ക് ആവശ്യമായ പാലോ ഭക്ഷണമോ പോലും മാതാവ് നൽകിയിരുന്നില്ലെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ വ്യക്തമാക്കി.

