ആർട്ടിക്കിൾ ആശയങ്ങൾ, റിസർച്ച് വിവരങ്ങൾ, ചെക്ക്ലിസ്റ്റുകൾ എന്നിവ സൂക്ഷിക്കുന്നതിനായി കഴിഞ്ഞ കുറേ വർഷങ്ങളായി ആളുകൾ ആശ്രയിക്കുന്ന പ്രധാന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ കീപ്പ് (Google Keep). ഫോണിലോ കമ്പ്യൂട്ടറിലോ ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഈ സംവിധാനം വളരെ വേഗത്തിൽ വിവരങ്ങൾ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്.
എന്നാൽ നിരവധി കുറിപ്പുകൾ ഒരുമിച്ച് വരുമ്പോൾ ആവശ്യമുള്ളവ കൃത്യസമയത്ത് കണ്ടെത്തുക എന്നത് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. നിറങ്ങൾ, ലേബലുകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെയും പ്രധാനപ്പെട്ട
വിവരങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും കുറിപ്പുകൾ കൂടുതൽ കൃത്യതയോടെ ക്രമീകരിക്കാൻ സാധിക്കും. കസ്റ്റം ഹെഡറുകൾ വഴി കുറിപ്പുകൾ കൂടുതൽ ആകർഷകമാക്കാം
ആപ്പിന്റെ ഡിഫോൾട്ട് പാളറ്റിൽ ലഭ്യമായ നിറങ്ങൾക്ക് പുറമെ സ്വന്തമായി ഇഷ്ടമുള്ള നിറങ്ങളോ ചിത്രങ്ങളോ കുറിപ്പുകളുടെ പശ്ചാത്തലമായി നൽകാൻ സാധിക്കാത്തത് പലരുടെയും പ്രധാന പരാതിയാണ്.
ഈ പരിഹാരത്തിനായി യൂട്യൂബിൽ നിന്ന് ലഭിച്ച ആശയമാണ് കസ്റ്റം ഹെഡർ ഇമേജുകൾ ഉപയോഗിക്കുക എന്നത്. പശ്ചാത്തലം മാറ്റുന്നതിന് പകരം, വിഭാഗത്തിന്റെ പേര് നൽകി ഒരു ചെറിയ ബാനർ തയാറാക്കി കുറിപ്പിന്റെ മുകളിൽ നൽകാൻ സാധിക്കും.
ഉദാഹരണത്തിന്, ആർട്ടിക്കിൾ ആശയങ്ങൾക്ക് നീല നിറത്തിലുള്ള ബാനറും, റിസർച്ചിനായി മഞ്ഞ ബാനറും, ടൂ ഡു ലിസ്റ്റിനായി ചുവന്ന ബാനറും ഉപയോഗിക്കാം. മൈക്രോസോഫ്റ്റ് പെയിന്റ്, ഫോട്ടോഷോപ്പ് എന്നിവയിലൂടെയോ അല്ലെങ്കിൽ ജെമിനി (Gemini) ഉപയോഗിച്ചോ ലളിതമായ ഡിസൈനുകൾ തയാറാക്കാവുന്നതാണ്.
ഗൂഗിൾ കീപ്പിൽ പുതിയ നോട്ട് തുറന്ന് ടൈറ്റിൽ ഫീൽഡിൽ ക്ലിക്ക് ചെയ്ത് ‘Add image’ നൽകി ഗാലറിയിൽ നിന്ന് ഈ ബാനർ തിരഞ്ഞെടുക്കാം. നിറങ്ങളും പശ്ചാത്തലങ്ങളും ഉപയോഗിച്ചുള്ള വിഷ്വൽ കാറ്റഗറികൾ
ഗൂഗിൾ കീപ്പ് മനോഹരമാക്കാൻ മാത്രമല്ല, വിവരങ്ങൾ വേഗത്തിൽ തിരിച്ചറിയാനും നിറങ്ങൾ സഹായിക്കുന്നു.
ജോലി സംബന്ധമായ ആശയങ്ങൾക്ക് നീലയും, ഷോപ്പിംഗ് ലിസ്റ്റുകൾക്ക് മഞ്ഞയും, വ്യക്തിഗത ഓർമ്മപ്പെടുത്തലുകൾക്ക് ഓറഞ്ചും നൽകുന്നതിലൂടെ തിരക്കേറിയ നോട്ട് ഫീഡുകൾ പെട്ടെന്ന് സ്കാൻ ചെയ്തെടുക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിൽ നോട്ടിന്റെ താഴെ ഇടതുവശത്തുള്ള കളർ പാലറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്ത് നിറങ്ങളും പശ്ചാത്തലങ്ങളും മാറ്റാവുന്നതാണ്.
ലേബലുകൾ വഴി കുറിപ്പുകൾ എളുപ്പത്തിൽ കണ്ടെത്താം
നിറങ്ങളും കസ്റ്റം ഹെഡറുകളും നോട്ട് പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുമ്പോൾ, ശേഖരം വലുതാകുമ്പോൾ എല്ലാം ചിട്ടയോടെ സൂക്ഷിക്കാൻ ലേബലുകൾ സഹായിക്കുന്നു. ജോലി, യാത്ര, ഷോപ്പിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി പരസ്പര ബന്ധമുള്ള കുറിപ്പുകളെ ഗ്രൂപ്പ് ചെയ്യാൻ ലേബലുകൾ ഉപയോഗിക്കാം.
ഒരേ കുറിപ്പിന് ഒന്നിൽ കൂടുതൽ ലേബലുകൾ നൽകാനും സാധിക്കും. ഏറ്റവും ആവശ്യമുള്ള കുറിപ്പുകൾ പിൻ ചെയ്തു വെക്കാം
ആവശ്യമായ കുറിപ്പുകൾ എപ്പോഴും മുന്നിൽ നിൽക്കുന്നതിനായി പിൻ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.
നിലവിലെ ടൂ ഡു ലിസ്റ്റ്, പ്രധാന വിവരങ്ങൾ, പ്രോജക്റ്റ് നോട്ടുകൾ തുടങ്ങിയവ നിരന്തരം പരിശോധിക്കേണ്ടി വരുന്നതിനാൽ ഇവ മുകളിൽ തന്നെ പിൻ ചെയ്ത് വെക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും. ഹോം സ്ക്രീനിൽ വിഡ്ജറ്റുകൾ സജ്ജീകരിക്കാം
ഗൂഗിൾ കീപ്പ് ആപ്പ് തുറന്ന് നോക്കാതെ തന്നെ ഫോണിന്റെ ഹോം സ്ക്രീനിൽ വിവരങ്ങൾ ലഭ്യമാക്കാൻ വിഡ്ജറ്റുകൾ സഹായിക്കുന്നു.
സിംഗിൾ നോട്ട് വിഡ്ജറ്റ്, നോട്ട് കളക്ഷൻ വിഡ്ജറ്റ്, ക്വിക്ക് ക്യാപ്ചർ വിഡ്ജറ്റ് എന്നിവ ആൻഡ്രോയിഡിൽ ലഭ്യമാണ്. ഹോം സ്ക്രീനിൽ അമർത്തിപ്പിടിച്ച് വിഡ്ജറ്റുകൾ എളുപ്പത്തിൽ സെറ്റ് ചെയ്യാം.
സെർച്ച് ഫിൽട്ടറുകൾ ഉപയോഗിക്കാം
നോട്ടിന്റെ കൃത്യമായ വാക്കുകൾ ഓർമ്മയില്ലെങ്കിൽ പോലും സെർച്ച് ബാർ വഴി തരം, ലേബലുകൾ, വ്യക്തികൾ, നിറങ്ങൾ എന്നിവ അടിസ്ഥാനമാക്കി കുറിപ്പുകൾ കണ്ടെത്താൻ സാധിക്കും. ഫോട്ടോകളിലെ ടെക്സ്റ്റുകൾ പോലും സെർച്ച് ചെയ്ത് കണ്ടെത്താൻ ഗൂഗിൾ കീപ്പിന് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

