തിരുവനന്തപുരം: കോവളത്ത് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വില്പ്പന നടത്തിയ കേസില് ബന്ധുക്കള് അറസ്റ്റില്. ആന്ധ്രപ്രദേശില് നിന്നാണ് കോവളം പൊലീസ് പ്രതികളെ പിടികൂടിയത്.
പെണ്കുട്ടിയുടെ മാതാവിന്റെ സഹോദരിയും ഭര്ത്താവുമാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും കോവളത്ത് എത്തിച്ചത്.
കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്ക്കായിരുന്നു. ജൂലായ് മുതല് വിവിധ സ്പാകളില് കുട്ടി ജോലി ചെയ്ത് വരികയായിരുന്നു.
കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന് ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

