ശബരിമല തീർഥാടന പാതയിൽ പത്തനംതിട്ട ജില്ലയിലെ സീതത്തോട് പൊന്നമ്പാറ തോടിനു സമീപം കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി.
ഉച്ചയ്ക്കു 12.30 നായിരുന്നു സംഭവം. ഇരു വാഹനങ്ങളിലുമുള്ള യാത്രക്കാർ പരുക്കുകൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന ചടയമംഗലം സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും, പമ്പയിലേക്ക് കരിങ്കൽ സ്ലാബുകളുമായി പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് കാറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആകെ അഞ്ച് തീർഥാടകരാണ് ഉണ്ടായിരുന്നത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് ഗതാതത തടസ്സം നേരിട്ടെങ്കിലും, നിലയ്ക്കൽ നിന്നും പോലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയും കാർ റോഡിൽ നിന്നും മാറ്റി ഗതാതതം പുനഃസ്ഥാപിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

