പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ രാജ്യ റാണി എക്സ്പ്രസിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ട്രെയിനിൽ യാത്രാവേളയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. എലിയാസ് വിഎം എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.
കുറ്റകൃത്യത്തിന് ശേഷം പൊലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി പ്രതി വിവിധ തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇയാൾ താൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറി രക്ഷപ്പെടാൻ ശ്രമിക്കുകയും, തുടർന്ന് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കുകയും ചെയ്തിരുന്നു.
എന്നാൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ ഒടുവിൽ പിടികൂടാൻ കഴിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

