ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ദുരിതമനുഭവിക്കുന്ന ഒറ്റപ്രസവത്തിലെ മൂന്ന് കുരുന്നുകൾ സഹായഹസ്തം തേടുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം കല്ലുരുട്ടി പൂത്തിരിച്ചാലിൽ അരുൺ– ഷാമിൽ ദമ്പതികളുടെ മക്കളായ ഏഥൻസ് മോസസ്, ഡാവിഡ് മാഗ്നസ്, ഒലിവർ ജോന എന്നിവർക്കാണ് അപൂർവരോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഒരു വയസ്സും 8 മാസവും പ്രായമുള്ള ഈ കുഞ്ഞുങ്ങൾക്ക് ജീൻ തെറാപ്പിയടക്കമുള്ള വിദഗ്ദ്ധ ചികിത്സയ്ക്കായി 50 കോടി രൂപയാണ് ആവശ്യമായി വരുന്നത്. പേശീബലം ക്രമാതീതമായി ക്ഷയിച്ചതുമൂലം ഇരിക്കാനും, നടക്കാനും, എഴുന്നേൽക്കാനും, ശ്വാസോച്ഛ്വാസം നടത്താനും, ആഹാരം കഴിക്കാനും പോലും സാധിക്കാതെ കഷ്ടപ്പെടുകയാണ് ഈ കുരുന്നുകൾ.
കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനായി വലിയ തുക കണ്ടെത്തുന്നതിനായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിട്ടുണ്ടെന്നും സി.കെ.കാസിം എംഎൽഎ അറിയിച്ചു. ചികിത്സാ സഹായത്തിനായി തയ്യാറാക്കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു:
അക്കൗണ്ട് നമ്പർ: 21360100162505
ബാങ്ക്: ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ
ഐഎഫ്എസ്സി കോഡ്: FDRL0002136
കോഴിക്കോട്, വയനാട് എംപിമാർ ഉൾപ്പെടെയുള്ള പ്രമുഖ ജനപ്രതിനിധികളാണ് ഈ ജനകീയ കമ്മിറ്റിയുടെ രക്ഷാധികാരികൾ.
വരുന്ന 50 ദിവസത്തിനകം 50 കോടി രൂപ സമാഹരിക്കുക എന്നതാണ് ജനകീയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

