ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലം ഇന്ന് നാടിനു സമർപ്പിക്കും. രാവിലെ 9ന് മാക്കേക്കടവിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ ശിലാഫലകവും മുഖ്യമന്ത്രി അനാഛാദനം ചെയ്യും. തുടർന്നു പാലത്തിലൂടെ വാഹനത്തിൽ സഞ്ചരിച്ചു നേരേകടവിലെത്തി അദ്ദേഹം നാട
മുറിക്കും. മന്ത്രി പി.കെ.ബഷീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, എം.ലിജു, ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
തുറവൂർ – പമ്പ പാതയിൽ നിർമിച്ച രണ്ടാമത്തെ പാലമാണിത്. തൈക്കാട്ടുശേരി – തുറവൂർ പാലം 2015ൽ പൂർത്തിയായിരുന്നു.
തുടർന്ന് 2017 ജനുവരിയിലാണു മാക്കേക്കടവ് – നേരേകടവ് പാലത്തിനു തറക്കല്ലിട്ടത്. പിന്നീട് സ്ഥലമെടുപ്പു തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് വർഷങ്ങളോളം നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു.
ഈ തടസ്സങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് 2024 മാർച്ചിലാണ് നിർമാണം പുനരാരംഭിച്ചത്. സംസ്ഥാന ഫണ്ടിൽ നിന്നും 98.09 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.
പാലത്തിന് 800 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമുണ്ട്. പടിഞ്ഞാറേ കര തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിലും കിഴക്കേ കര കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലുമാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
നിലവിൽ കോട്ടയം ജില്ലയിലേക്ക് അടുത്തുള്ള കരമാർഗം തണ്ണീർമുക്കം ബണ്ടാണ്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലം യാഥാർത്ഥ്യമാകുമ്പോൾ ഇരു ജില്ലകളിലെയും ജനങ്ങൾ വലിയ ആവേശത്തിലാണ്.
ചടങ്ങിനായി 2,500 പേർക്ക് ഇരിക്കാവുന്ന പന്തലും 50 പേർക്കുള്ള വേദിയുമാണു മാക്കേക്കടവിൽ പാലത്തോടു ചേർന്ന് സജ്ജീകരിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് മാക്കേക്കവലയിൽ നിന്നും മാക്കേക്കടവിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. അതേസമയം, പാലത്തിന്റെ അവകാശവാദവുമായി എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.
രാഷ്ട്രീയ ഭേദമന്യേ എൽഡിഎഫ് പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്നും, വൈകിട്ട് എൽഡിഎഫ് അരൂർ – വൈക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലത്തിലൂടെ ആഹ്ലാദ റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിവിധ കക്ഷികളുടെ ഫ്ലെക്സ് ബോർഡുകളിൽ മുൻ മുഖ്യമന്ത്രിമാരായ വി.എസ്.
അച്യുതാനന്ദൻ, പിണറായി വിജയൻ, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരോടൊപ്പം മുൻ ധനമന്ത്രി കെ.എം.
മാണിയുടെ ചിത്രങ്ങളും ഇടംനേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

