തിരുവനന്തപുരം മാനവിയം വീഥിയിൽ നടൻ പ്രകാശ് രാജ് പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ പൊലീസ് കേസെടുത്തു. സംഘാടകരായ സ്റ്റുഡൻസ് ഫോർ കളക്ടീവ് പ്രതികളാക്കിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിട്ടുള്ളത്.
ഫുട്പാത്ത് കയ്യേറി, യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തി, അനുമതിയില്ലാതെ സമരം നടത്തി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗ്യാൻേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് മാനവിയം വീഥിയിൽ യുവതയുടെ പ്രതിഷേധം സംഘടിപ്പിച്ചത്.
മുഖ്യാതിഥിയായ നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിൽ സമരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്ഥലത്തെത്തിയ പൊലീസ് മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ പിൻവാങ്ങുകയായിരുന്നു.
അനുമതിയില്ലാത്ത സമരം തടയണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ നേരത്തെ തന്നെ പൊലീസിന് കത്ത് നൽകിയിരുന്നു. എന്നാൽ കത്ത് നൽകിയിട്ടും പൊലീസ് സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിൽ വിശദീകരണം തേടുമെന്ന് മേയർ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകിട്ടാണ് പ്രകാശ് രാജ് പങ്കെടുക്കുമെന്ന അന്തിമ ഉറപ്പ് ലഭിച്ചതെന്നും, സമയക്കുറവ് മൂലം മുൻകൂട്ടി അനുമതി തേടാൻ സാധിച്ചില്ലെന്നുമാണ് സംഘാടകരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

