ഒമാൻ തീരത്തിനു സമീപം ഹോർമുസ് കടലിടുക്കിൽ മൈനിൽ തകർന്നുപോയ ചരക്കുകപ്പലിൽനിന്ന് കടലിലേക്ക് ഒഴുകിയെത്തിയ വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തമാക്കാൻ ജനങ്ങളുടെ വൻ തിരക്ക്. ഐഫോണുകളും ഫ്രഞ്ച് പെർഫ്യൂമുകളുമടക്കമുള്ള വസ്തുക്കളാണ് കടലിൽ ചിതറിക്കിടക്കുന്നത്.
ജിഎഫ്എസ് പ്രൈഡ് എന്ന ചരക്കുകപ്പലാണ് ഈ ദുരന്തത്തിൽപ്പെട്ടത്. ചെറുബോട്ടുകളിലെത്തിയ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് കടലിൽനിന്ന് ഈ സാധനങ്ങൾ വാരിയെടുക്കുന്നത്.
കടലിൽനിന്ന് വലിയ പെട്ടികൾ വലിച്ച് ബോട്ടുകളിലേക്ക് കയറ്റുന്നവരുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ഒരു കപ്പൽ മുങ്ങി എന്നറിഞ്ഞു.
ഞങ്ങൾ ഐഫോണും പെർഫ്യൂമും ശേഖരിക്കാൻ പോകുകയാണ്’ എന്ന് ഒരാൾ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ഈ കപ്പൽ കഴിഞ്ഞ ഒക്ടോബർ 14 ആണ് മൈനിൽ ഇടിച്ച് തീപിടിച്ച് മുങ്ങിയത്.
അപകടത്തിൽ കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു. എന്നാൽ, അപകടകരമായ രീതിയിൽ തെറ്റായ പാതയിലൂടെയാണ് കപ്പൽ സഞ്ചരിച്ചതെന്നും അതാണ് മൈനിൽ തടയാൻ കാരെന്നുമാണ് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കിയിട്ടുള്ളത്.
രണ്ടരച്ചൂടിനായിരത്തോളം കണ്ടെയ്നറുകളാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

