മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ രൂക്ഷ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെയാണ് ഇ.ഡി നടപടി എന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഒരുപാട് കെട്ടിച്ചമച്ച ആരോപണങ്ങളെ അഭിമുഖീകരിച്ച നേതാവാണ് പിണറായി.
ഇത് നേരിടാനും മറികടക്കാനും അദ്ദേഹത്തിനും സി.പി.എമ്മിനും കഴിയും. നിയമപരമായും രാഷ്ട്രീയമായും ഇ.ഡി നടപടിയെ അഭിമുഖീകരിക്കുമെന്നും എം.എ.
ബേബി പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും ഇ.ഡി എന്നാൽ ബി.ജെ.പി സർക്കാരിന്റെ ഒരു വിപുലീകൃത വിഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയൻന്റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ.ഡി നടപടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിമർശനം. ഇ.ഡി പിണറായിയോട് പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയെ പോലെയാണെന്നും ബി.ജെ.പിയുടെ താളത്തിന് അനുസരിച്ച് തുള്ളുകയാണ് ഇ.ഡി ചെയ്യുന്നതെന്നും ഗോവിന്ദൻ വിമർശിച്ചു.
പിണറായിയുടെ വീട്ടിലെ നോട്ടീസ് പതിക്കൽ അടക്കം രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ്. ഇ.ഡിയെയും ബി.ജെ.പിയെയും കേരളത്തിൽ കടന്നുകയറ്റം നടത്താൻ സഹായിക്കുന്നത് യു.ഡി.എഫ് സർക്കാരിന്റെ നിലപാടുകളാണ്.
നിയമപരമായും രാഷ്ട്രീയമായും ഇ.ഡിയെ നേരിടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളികളാക്കുന്നു.
ഇ.ഡിയുടെ ലക്ഷ്യം പിണറായിയാണ്. പിണറായി എന്നാൽ പാർട്ടി.
അതായത് പാർട്ടിയെ ആണ് ഇ.ഡി പിണറായിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

