കണ്ണൂർ ജില്ലയിലെ ചൊക്ലിയിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ശിവസൂര്യയുടെ തിരോധാനത്തിൽ ഔദ്യോഗികമായി ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി കെ.
സനിൽകുമാറിനാണ് പുതിയ അന്വേഷണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. പ്രാദേശിക പൊലീസും പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) ചേർന്ന് നടത്തിയ ശ്രമങ്ങൾക്കൊടുവിലും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വിദ്യാർത്ഥിയെ കാണാതായിട്ട് നിലവിൽ 70 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് സംഭവം നടക്കുന്നത്.
മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തെ തുടർന്ന് കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും വ്യക്തമാക്കുന്ന കത്തെഴുതിവെച്ചാണ് കുട്ടി വീടുവിട്ടത്. മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർത്ഥിയെക്കുറിച്ച് യാതൊരുവിധ നിർണായക വിവരങ്ങളും ലഭ്യമായിട്ടില്ല.
പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും നേരത്തെ പൊലീസ് വിപുലമായ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വാരണാസിയിലും രാമേശ്വരത്തും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും യാതൊരു ഫലവുംണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കുടുംബവും ആക്ഷൻ കമ്മിറ്റിയും നേരിട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

