ആധുനിക സ്മാർട്ട്ഫോണുകളിൽ ഉപയോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ ലഭ്യമാണ്. എന്നാൽ ഇത്തരം ക്രമീകരണങ്ങൾ പലപ്പോഴും ഉപയോക്താക്കൾ അറിയാതെ തന്നെ ഫോണിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്.
അത്തരത്തിലൊന്നാണ് ഗൂഗിൾ പിക്സൽ 10 പ്രോ (Google Pixel 10 Pro) സ്മാർട്ട്ഫോണുകളിലെ സ്മൂത്ത് ഡിസ്പ്ലേ ഫീച്ചർ. മികച്ച വീഡിയോ അനുഭവം പ്രതീക്ഷിച്ചാണ് ഈ ഫീച്ചർ പ്രവർത്തിപ്പിച്ചതെങ്കിലും, അത് വലിയ തോതിൽ ബാറ്ററി ചാർജ് കുറയാൻ കാരണമായതായി അനുഭവങ്ങൾ വ്യക്തമാക്കുന്നു.
ഗൂഗിൾ പിക്സൽ 4 (Pixel 4) ഫോണുകളിൽ 2019 ഒക്ടോബറിലാണ് 90Hz പതിപ്പായി ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് 2022 ഒക്ടോബറിൽ ഗൂഗിൾ പിക്സൽ 7 പ്രോ (Pixel 7 Pro) ലോഞ്ച് ചെയ്തതോടുകൂടിയാണ് 120Hz പതിപ്പ് നിലവിൽ വന്നത്.
ഗൂഗിൾ പിക്സൽ ഫോണുകളിലും ചില സാംസങ് ഡിവൈസുകളിലും ലഭ്യമായ ഈ ക്രമീകരണം സ്ക്രീൻ റിഫ്രഷ് റേറ്റിൽ വ്യത്യാസം വരുത്തി സ്ക്രോളിംഗും മറ്റ് ഇന്ററാക്ഷനുകളും കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്നു. എന്നാൽ ഇത് മീഡിയ ഫയലുകളുടെ വീഡിയോ ഗുണനിലവാരത്തെയോ ഫ്രെയിം റേറ്റെയോ ബാധിക്കുന്നില്ല.
ഡിസ്പ്ലേ ആന്റ് ടച്ച് ക്രമീകരണങ്ങളിലെ ചെറിയ കുറിപ്പിൽ പറയുന്നതനുസരിച്ച്, ചില പ്രത്യേക കണ്ടന്റുകൾക്കായി സ്മൂത്ത് ഡിസ്പ്ലേ റിഫ്രഷ് റീറ്റ് ഓട്ടോമാറ്റിക്കായി 120Hz വരെ ഉയർത്തുന്നു. ഇത് വീഡിയോകൾ കാണുമ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും ഫോൺ കൂടുതൽ വേഗത്തിൽ പ്രതികരിക്കാൻ സഹായിക്കുമെന്നാണ് അവകാശപ്പെടുന്നത്.
എന്നാൽ ഇതിന്റെ താഴെയായി “ബാറ്ററി ഉപയോഗം വർദ്ധിപ്പിക്കും” (Increases battery usage) എന്നൊരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പശ്ചാത്തലത്തിൽ നിരന്തരം പ്രവർത്തിക്കുന്ന മ്യൂസിക് ഐഡന്റിഫയർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയും ജെമിനി ലൈവ് (Gemini Live) പോലുള്ള സംവിധാനങ്ങളും ഫോണിന്റെ ചാർജ് വേഗത്തിൽ തീർക്കുന്നവയാണ്.
ഇതിനൊപ്പം സ്മൂത്ത് ഡിസ്പ്ലേ കൂടിയാകുമ്പോൾ ബാറ്ററി ചാർജ് വളരെ വേഗത്തിൽ തീരുന്നു. മണിക്കൂറിൽ ഏകദേശം 2% വരെ ബാറ്ററി ചാർജ് ഈ ഫീച്ചർ മൂലം നഷ്ടപ്പെടാമെന്നാണ് വിവിധ ടെക് ഗൈഡുകളിലെയും റെഡ്ഡിറ്റിലെയും വിദഗ്ധരുടെ വിലയിരുത്തൽ.
ഈ ഫീച്ചർ ഓഫ് ചെയ്തതോടെ ഫോണിന്റെ ബാറ്ററി ലൈഫിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. ടിക് ടോക്ക് പോലുള്ള ആപ്പുകൾ ഉപയോഗിക്കുമ്പോൾ പോലും ദൃശ്യപരമായി യാതൊരു വ്യത്യാസവും അനുഭവപ്പെടുന്നില്ല.
എല്ലാവർക്കും ഈ ഫീച്ചർ ഒഴിവാക്കാനാകില്ലെങ്കിലും, പുതിയ ഫീച്ചറുകളേക്കാൾ ബാറ്ററി ലൈഫിന് മുൻഗണന നൽകുന്നവർക്ക് ഇത് ഓഫ് ചെയ്യുന്നത് ഏറെ പ്രയോജനകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

