ഡല്ഹി: മുതിര്ന്ന ബിജെപി നേതാവ് എല്.കെ. അദ്വാനിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ശ്വാസകോശ അണുബാധയെ തുടര്ന്നാണ് അദ്ദേഹത്തെ ഡല്ഹി അപ്പോളോ ആശുപത്രിയില് എത്തിച്ചത്. വൈകുന്നേരം 7.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര് നല്കുന്ന വിവരം. വാര്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് ഈ വര്ഷം മേയിലും അദ്ദേഹത്തെ സമാന രീതിയില് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
തുടര്ന്ന് കുറച്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിടുകയായിരുന്നു. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്വാനിയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്ശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

