ദേശീയ തലസ്ഥാനത്ത് നടന്ന തിരംഗ മാർച്ചിനിടെ ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായ എഐഎസ്എ (ഐസ) ദേശീയ അധ്യക്ഷ നേഹ ബോറയെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. അവർ എവിടെയാണെന്ന ചോദ്യവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയിരുന്നു.
നേഹ ബോറയെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിൽ ഔദ്യോഗിക യൂണിഫോം ധരിക്കാത്ത രണ്ട് വ്യക്തികൾ കൂടി ഉണ്ടായിരുന്നുവെന്നും, ഇത് സംഭവത്തിൽ ഗുരുതരമായ ദുരൂഹത സൃഷ്ടിക്കുന്നുണ്ടെന്നും ഐസ ആരോപിക്കുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിനായി ഡൽഹി പൊലീസ് സേനയ്ക്ക് പുറത്തുനിന്നുള്ള പുറംനാട്ടുകാരെയോ മറ്റോ നിയോഗിച്ചിട്ടുണ്ടോയെന്ന ഗൗരവകരമായ ചോദ്യമാണ് വിദ്യാർത്ഥി സംഘടന ഉയർത്തുന്നത്.
രാജ്യതലസ്ഥാനത്ത് നടന്ന സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

