ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ മകളും യുവ സംരംഭകയുമായ സാറ സച്ചിൻ തെൻഡുൽക്കറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തുവരുന്നു.
കഴിഞ്ഞ ഒക്ടോബർ 12ന് ആയിരുന്നു സാറയുടെ പിറന്നാൾ. ഇതിന്റെ ഭാഗമായി മുംബൈയുടെ ഹൃദയഭാഗത്തുള്ള താരത്തിന്റെ ആഡംബര വസതിയുടെ വിശേഷങ്ങളും വിപണിമൂല്യവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വാർത്തകളിൽ ഇടംപിടിക്കുന്നത്.
1997 ഒക്ടോബർ 12നാണ് സാറ ജനിച്ചത്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സാറ, ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണ് മെഡിസിൻ ബിരുദം നേടിയത്.
മുംബൈ ബാന്ദ്ര വെസ്റ്റിലെ പെറി ക്രോസ് റോഡിൽ സ്ഥിതി ചെയ്യുന്ന സാറയുടെ ഈ വീട് മുൻപ് ‘ദോറാബ് വില്ല’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1926ൽ നിർമ്മിക്കപ്പെട്ട
ഈ ചരിത്രപ്രധാനമായ വീട് 2007 ലാണ് സച്ചിൻ തെൻഡുൽക്കർ സ്വന്തമാക്കുന്നത്. അന്ന് 39 കോടി രൂപയായിരുന്നു ഈ വസ്തുവിന്റെ വില.
തുടർന്ന് നാല് വർഷം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് കുടുംബം ഈ അത്യാഡംബര വസതിയിലേക്ക് താമസം മാറ്റിയത്.
ഏകദേശം 6000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ കെട്ടിടത്തിന് രണ്ട് ബേസ്മെന്റുകളും നിരവധി നിലകളുമുണ്ട്. കൂടാതെ, വീടിന്റെ മുകളിലത്തെ വിശാലമായ ടെറസ് ഈ വസതിക്ക് ഒരു ആഡംബര റിസോർട്ടിന്റെ പ്രതീതിയാണ് നൽകുന്നത്.
തടിയിൽ തീർത്ത വിശാലമായ മുൻവാതിൽ മുതൽ വീടിന്റെ ഓരോ കോണും അതിമനോഹരമായ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. കറുത്ത മാർബിളിലാണ് തറകൾ നിർമ്മിച്ചിട്ടുള്ളത്.
അകത്തളങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന അലങ്കാരച്ചെടികൾ വീടിനുള്ളിൽ ശാന്തവും ആകർഷകവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. നിലവിൽ 100 കോടി രൂപയ്ക്കും മുകളിലാണ് ഈ ആഡംബര വസതിയുടെ വിപണി മൂല്യം കണക്കാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

