ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സമീപം വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തു. മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എന്എസ്യുഐ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെയും വലിച്ചിഴച്ചുകൊണ്ടുമാണ് കസ്റ്റഡിയിൽ എടുത്തത്.
എന്നാൽ, കസ്റ്റഡിയിലെടുത്ത വനിതാ പ്രതിഷേധക്കാരെ പിന്നീട് ഉടൻതന്നെ വിട്ടയച്ചു. സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർക്കും കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്; മാധ്യമങ്ങളെ പൊലീസ് കടത്തിവിടുന്നില്ല.
രാത്രി പത്തുമണിയോടെ നൂറോളം എന്എസ്യുഐ പ്രവർത്തകരാണ് പ്രതിഷേധവുമായി സ്ഥലത്ത് തടിച്ചുകൂടിയത്. ഇത്രയും വലിയൊരു പ്രതിഷേധത്തെ നേരിടുന്നതിനായി അഞ്ഞൂറോളമുള്ള കേന്ദ്രസേനാംഗങ്ങളെയാണ് പ്രദേശത്ത് വിന്യഹിച്ചിട്ടുള്ളത്.
നിലവിലും ഡൽഹിയിൽ പ്രതിഷേധം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

