ഡൽഹി പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിന് ഇരയായ മലയാളി വിദ്യാർഥി ആതിര വിജയൻ നിയമപോരാട്ടം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി. തന്നെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ പോലും തയ്യാറാകാതെ, തനിക്കെതിരെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് ഡൽഹി പൊലീസ് ഇപ്പോഴുമുള്ളതെന്ന് അവർ ചൂണ്ടിക്കാണിച്ചു.
പൊലീസ് അതിക്രമത്തിൽ ശരീരത്തിന് ഏറ്റ ഗുരുതരമായ പരിക്കുകളും അവശതകളും ഇതുവരെ പൂർണ്ണമായി ഭേദമായിട്ടില്ലെന്ന് അവർ വ്യക്തമാക്കി. വാഹനം തടഞ്ഞുനിർത്തി ബലമായി വലിച്ചിറക്കിയ ശേഷം ലോക്കപ്പിലേക്ക് കൊണ്ടുപോയാണ് ക്രൂരമായി മർദ്ദിച്ചതെന്ന് ആതിര വിജയൻ വിവരിച്ചു.
സംഭവത്തിൽ നാല് വനിതാ പൊലീസുകാരുടെ ഭാഗത്തുനിന്നും കടുത്ത കയ്യേറ്റമാണ് ഉണ്ടായത്. മർദ്ദനത്തെ തുടർന്ന് കണ്ണിൽ രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും, കേൾവിശക്തിയെ ബാധിച്ചിട്ടുണ്ടെന്നും അടിവയറ്റിൽ കഠിനമായ വേദന ഇപ്പോഴും തുടരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

